Saturday, November 12, 2011

പുസ്തക റിവ്യൂ


A½ : hmÕ-ey-¯nsâ KÔhpw kv]Àihpw

jmln-Z. Fw

A£-c-§-fn-eqsS ]qÀ®-X-bn-se-¯n-¡m³ Ign-bm¯ `mh-amWv amXr-Xzw. s]m¡nÄs¡mSn _Ô-¯n-\-¸pdw kv{Xo kl-P-amb \nÀ½e-X-bpsS ssZho-I-`m-hw. A½ F¶Xv Poh-\pÅ Hmtcm krjvSn-bp-sSbpw BZn-t_m-[-am-Wv. Imcy-Im-c-W-§Ä hgn Øm]n-s¨-Sp-¡m-hp¶ _Ô-aà A½bpw k´m-\-§fpw X½n-ep-Å-Xv. AXpsIm­v Xs¶ A½-sb-¡p-dn-s¨-gp-Xp-t¼mÄ Bi-b-§Ä {Iao-I-cn-s¨-gpXn ^en-¸n-¡m³ {ian-¨mepw aqÀ¯-`m-h-§Ä ssIh-cp-¯pI Ft¸mgpw km[y-am-sb¶p hcn-Ã. F¶n«pw A¯cw HmÀ½-IÄ Fgp-X-s¸Sm³ sh¼Â sImÅp¶ Pohn-X-t_m-[y-ambn Hmtcm-cp-¯-cp-sSbpw DÅn-en-cp¶v hn§p-¶p-­m-hpw.

Cu Hcp hn§-ensâ HmÀ½ ]pXp-¡-emWv dlvam³ InS-§bw FUn-äp-sNbvX "A½-tbmÀ½" F¶ ]pkvX-Iw. tX¨p-an-\p¡n ]qÀ®-bn-te-s¡-¯n¨ A½-bn-tes¡mcp Xncn-ªp-t\m-«w. ]t£ C\n-sbm¶pw AhÀ¡mbn sN¿m³ _m¡n-bnà F¶ kXy-amWv ]e-t¸mgpw Ah-ti-jn-¡p-¶-Xv. Cu Hcp tXm¶Â Cu ]pkvX-I-¯nsâ hmb-\-bn-ep-S-\ofw \s½ Atem-k-c-s¸-Sp-¯p-¶p-­v. GtXm Hc-RvPmX _Ôw FÃm A½-am-tcbpw tImÀ¯n-W¡p¶p. A½a\-Ên\v ap¼n FÃm IW-¡p-Ifpw sXäp-I-bm-Wv.-A-½-sb¶ kpc-£n-X-Xz-t_m[w a\p-jys\ ]qÀ®-\m-¡p-¶pþ bYmÀ° a\p-jy-\m-¡p-¶p.

"" c­v Znhkw Ignªv Rm³ htÃy-«sâ ho«nÂt]m-bn. Ahn-Sv¶v Iªn-shÅw IpSn-¨p-sIm­ncns¡ GS¯n ]d-ªp. A½ acn-¨Xv \n\-¡p-th-­n-bn-«mWv. ]«n-Wn-In-S-¶mWv A½ acn-¨-Xv."" tImhn-esâ "A½-ssZhw" F¶ HmÀ½-¡p-dn-¸n-eq-sS-bmWv HmÀ½-I-fpsS XpS-¡w. C.-Fw. Fkv \¼q-Xn-cn-¸m-Sv, s]m³Ip¶w hÀ¡n, sNdp-Im-Sv, Fkv.sI s]mä¡m-Sv, C.sI \mb-\mÀ, Ipªp-®n-amjv, \nXy-ssN-X-\y-bXn, A¡n-¯w, Fw.Sn hmkp-tZ-h³ \mbÀ, hn.-Fkv ANyp-Xm-\-µ³, ap­qÀ tkXp-am-[-h³, {ioIp-am-c³ X¼n, C.-Sn.-ap-l-½Zv _joÀ, C{_mlnw sh§-c, Fw.-F³ Imc-tÈ-cn, ]n.-kp-tc-{µ³, AIv_À I¡-«nÂ. Aw_n-Im-kp-X-³ am§m-Sv, \me-¸m«v kptem-N-\, I¸ä \mcm-b-W³, H.hn. Dj, keow-Ip-amÀ, tUm.-JZoP apwXm-kv, Rc-f¯v lcn-tKm-hn-µ³,.... XpS§n kaq-l-¯nsâ hnhn[ Xe-§-fn-epÅ Adp-]-tXmfw hyàn-I-fpsS A½-tbmÀ½I-fmWv Cu ]pkvX-I-¯nsâ DÅ-S-¡w. "" A½-bpsS Ic-¨n Ahkm-\n-¡p-t¼mÄ R§-sfm¶n¨v Ic-ªp.B Ic-¨n-en¶pw Fsâ Ic-¨n-embn a\-Ênsâ CS-\m-gn-bn am{X-a-Ã. FÃm AI-§-fnepw apg-§p-¶p.""þ Ipªp-®n-am-jnsâ HmÀ½-IÄ \s½bpw Ic-bn-¡p-w. sF sI sI Fw sâ a-c-W-¯nsâ ]nSn-bn-e-a-cp¶ A½, bp F JmZ-dnsâ Hcn-¡epw ImWm¯ A½, Im«p-I-­n-bpsS \Sp-hn aI\pth­n hnf-¡p-I-¯n-¨p-sh¨ Sn. ]ß-\m-`sâ A½, _jo-dnsâ IY-IÄ hmbn-¨p-tIĸn-¡p-t¼mÄ s]m¶t¦ms« Xd-hm-«n-epÅ ]¯m-b-¯n \n¶v henb s]«n Xpd¶v B\-bpsS s\än-¸«w ImWn-¨p-sImSp¡p¶ ]n.sI ]md-¡-S-hnsâ D½, Xm³ BIm-\m-{K-ln-¨Xv aIÄ \nd-th-än-bXv \nÀhr-Xn-bmbn sIm­p\-S¶ JZo-Pm-apw-Xm-knsâ D½ XpS§n Hmtcm A\p-`-h-§fpw A½`mh-¯nsâ hnhn[ Xe-§Ä HmÀs¯-Sp-¡p-I-bm-Wv. "" F{X-]-d-ªmepw ]ns¶bpw ]d-bm³ _m¡n-bm-hp¶ Hcp kz]v\-Im-hy-amWv F\n-s¡sâ A½" þ I¸ä \mcm-b-Wsâ kvacW Cu ]pkvX-I-¯nse Hmtcm A\p-`-h-§fpw icn-sh-¡p-¶p.

A½ F¶ kXys¯ A\p-`-h-§-fpsS NqSpw Nqcpw G¸n¨v hmb-\-¡m-cn-te¡v ]I-cp-I-bmWv Cu ]pkvX-Iw. AXp-sIm­v Xs¶ CsXmcp hnip-²-{KÙw t]mse hmbn-¡-s¸-tS-­-Xm-Wv. A½n-ª-¸m-ensâ tI«-dnª cpNntb \½p-sS-sbms¡ \mhn³Xp-¼n-eq-Åp. "A½-tbmÀ½" Duän-¡p-Sn¨ ape-¸m-ensâ Adn-bm¯ cpNn \½psS \m¡n-se-¯n-¡p-¶p. _Ô-§Ä _m²y-X-bm-hp¶ AWp-Ip-Spw-_-¯nsâ Ime¯v Xncn-¨-dn-hnsâ Nn´ {]k-cn-¸n-¡m³ Cu ]pkvX-I-¯n\v Ign-tª¡pw. Hmtcm t]Pn \n¶pw hmÕ-ey-¯nsâ KÔhpw ape-¸m-ensâ a[p-chpw In\n-bp¶ \nÀ½-eX Xs¶-bmWv hmb-\-bpsS hgn-bn Cu ]pkvX-Is¯ A]qÀÆm-\p-`-ham¡n amäp-¶Xv. ssIcfn _pIvknsâ A\p-_Ô {]km-[I-cmb I_\n _pIvkv BWv {]km-[\w \nÀÆ-ln-¨n-cn-¡p-¶-Xv.

Tuesday, September 20, 2011

ഫിലിം റിവ്യൂ

പ്രാക്തന സമൂഹങ്ങള്‍ അറം പറ്റുന്ന വിധം
(ചോലനായ്കന്മാര്‍ എന്ന ആദിവാസി ഗോത്രം അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ച ഡോകുമെന്ററി )
ഇരുളിന്റെയും ദുര്‍ബലമായ വെളിച്ചത്തിന്റെയും പശ്ചാത്തലത്തില്‍ ഗ്ലാസ്സിലേക്ക്‌ തുളുമ്പി വീഴുന്ന വ്ദേശ മദ്യത്തിന്റെ ഗുല് ഗുല് ശബ്ദം .മദ്യഗ്ലാസ്സു പിടിച്ച പെന്കാരത്തിന്റെ ഗോത്രക്കരുപ്പിലെക്ക് ക്യാമറ വഴുതി നെങ്ങുംബോഴാണ് പ്രേക്ഷകന്റെ കണ്ണുകള്‍ പതറാന്‍ തുടങ്ങുക.ഉറങ്ങുന്ന കുഞ്ഞിന്റെ തോട്ടിളിന്നരികിളിരുണ്ണ്‍ ഗ്ലാസ് ചുണ്ടിലെക്കുയര്തുന്ന അമ്മയുടെ കാഴ്ച്ചപ്പിറകില്‍ പാതിയുറക്കത്തില്‍ കരയുന്ന കുഞ്ഞിന്റെ കരച്ചില്‍ പശ്ചാത്തലമായി കേള്‍ക്കാം രാത്രിയുടെ ഏകാന്തതയില്‍ ഒറ്റക്കിരുന്നു മദ്യപിക്കുന്ന കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്താന്‍ മുളക്കച്ചയഴിക്കുന്നതിനു പകരംബ്രാണ്ടി ഗ്ലാസ്സില്‍ വിരല്‍ മുക്കി കുഞ്ഞു ചുണ്ടില്‍ വെക്കുമ്പോള്‍ പ്രേക്ഷകന്റെ പതര്‍ച്ച ഞെട്ടലായി മാറുന്നു.ഒടുവില്‍ ചാണകം മെഴുകിയ തറയിലേക്ക് മറിഞ്ഞു വീഴുന്ന മദ്യക്കുപ്പിയില്‍ നിന്ന് തൂവിപ്പരക്കുന്ന ലഹരിനനവിലെക്ക് വാടിയ ചേമ്പിന്‍ തണ്ടായി ചെരിഞ്ഞു വീഴുന്ന യുവതി. അന്നേരമാണ് അവരുടെ വരവ് നാഗരികരായ ചൂഷകരുടെ ക്യാന്വാസ് ഷൂസിന്റെ ശബ്ദമില്ല

Saturday, September 3, 2011

ചെറിയ കഥകള്‍

പ്രണയം
''നീ ഭൂമി, ഞാന്‍ ആകാശം ''
എന്റെ ഉപമ കേട്ടപ്പോള്‍ ചിരിച്ചുകൊണ്ട് അവള്‍ പറഞ്ഞു ;
''ശരി,എങ്കില്‍ നീ പെയ്തു കൊണ്ടേയിരിക്കുക.ഞാന്‍ നിറഞ്ഞു കൊണ്ടെയിരിക്കട്ടെ''

ഉള്ളി
''ഉള്ളിയോടുപമിക്കാം നിന്റെ മനസ്സിനെ''
''എന്തെ അങ്ങനെ തോന്നാന്‍ ?''
''എത്ര തോലുപോളിച്ചാലും അതിനുള്ളില്‍ പിന്നെയും പിന്നെയും നിഗൂഢതയുടെ അടരുകള്‍''
''ക്ഷമ തീരെ കുറവാണെങ്കില്‍ ഒരു കത്തിയെടുത്ത്‌ നെടുകെ പിളര്ന്നോളൂ .എല്ലാ രഹസ്യങ്ങളും ഒറ്റയടിക്ക് വെളിവാകുമല്ലോ''
''വേണ്ട.അതോടെ വായിച്ചു കഴിഞ്ഞു എവിടെയെങ്കിലും അലസമായി ഉപേക്ഷിക്കപ്പെടുന്ന ഒരു പൈങ്കിളി പുസ്തകമാവും നീ എനിക്ക് ''

ദാമ്പത്യം
പ്രണയം കൊണ്ട് കെട്ടിപ്പടുത്തതായിരുന്നു
രണ്ടുപേരും ഉദ്യോഗസ്ഥരായി സ്വന്തം കാലില്‍ നില്‍ക്കാനായപ്പോള്‍ അവനവന്റെ ഈഗോ ജെ സീ ബീ ആയി മാറി .
ഇപ്പോള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടു കിടക്കുന്നു കുറെ നെടുവീര്‍പ്പുകളും അശ്രുബിന്തുക്കളും ..

Sunday, August 28, 2011

ഓര്‍മ്മക്കുറിപ്പ്



ഇമ്മു


ജുമ അത്ത് പള്ളിയുടെ തെക്കു ഭാഗത്താണ് ഇമ്മുവിന്റെ ഖബര്‍. പള്ളിയിലിരുന്നാല്‍ ആ മണ്‍കൂന കാണാം. ഖബറിന് മേല്‍ മീസാന്‍ കല്ലിന്നരികിലായി നട്ടുപിടിപ്പിക്കപ്പെട്ട കള്ളി ചെടിയുടെ നിസ്സംഗ്ഗത നിരനിരയായി പരേഡിനു നില്‍ക്കുന്ന പട്ടാളക്കാരേപ്പോലെ മീസാങ്കല്ലുകള്‍, ഒരുപാടുപേര്‍ ഒന്നിച്ചുറങ്ങുന്ന സ്ഥലത്ത് കര്‍മ്മനിരതരയി നില്‍ക്കുന്ന കാവല്‍ക്കാരേപോലെ.

പള്ളിയില്‍ ജുമുഅക്ക് പോകുന്ന വെള്ളിയാഴ്ച്ചകളില്‍ ഇമ്മുവിന്റെ ഖബറിന്നടുത്ത് പോകാറുണ്ട് ഞാന്‍. സിയാറത്ത് ചെയ്യാനാണ് പോകുന്നതെങ്കിലും ഒന്നും പ്രാര്‍ഥിക്കാറില്ല. കാണാപ്പാഠം പഠിച്ച പ്രാര്‍ഥനാശകലങ്ങള്‍ കൊണ്ട് എനിക്കവിടെ ഒന്നും ചെയ്യാനില്ല. ചിലപ്പോള്‍ മൗനമായി കുറെ നേരം നില്‍ക്കും. ഒരു പാട് ഖബറുകള്‍ക്കിടയിലുള്ള ആ നില്‍പ്പ് വല്ലാത്ത അസ്വസ്ഥതയുണ്ടാക്കുമ്പോള്‍ വേഗം മടങ്ങും. അന്നേരം മനസില്‍ ‍ഇമ്മുവിന്റെ പൊട്ടിച്ചിരി മുഴങ്ങും. ഇമ്മു എന്നാല്‍ എനിക്കെന്നും ആ പൊട്ടിച്ചിരിയുടെ കൗതുകക്കാഴ്യായിരുന്നല്ലോ.

ഇമ്മു എന്റെ പെറ്റമ്മയല്ല; പോറ്റമ്മയുമല്ല. എന്റെ ബാപ്പയുടെ ആദ്യ ഭാര്യയായിരുന്നു. രണ്ടു മക്കളുള്ള അവരെ വിവാഹ മോചനം ചെയ്താണ് ബാപ്പ എന്റെ ഉമ്മയെ കെട്ടിയത്. എങ്കിലും അവര്‍ ഏട്ടന്റെയും മൂത്തപെങ്ങളുടെയും എന്റെയും എനിക്കു താഴെയുള്ള മൂന്നു സഹോദരിമാരുടേയും കൂടി ഉമ്മയായിരുന്നു. പ്രസവിച്ച മക്കളേയും ഭര്‍ത്താവിന്റെ രണ്ടാംഭാര്യയിലുള്ള ഞങ്ങളെയും ഏറെക്കുറെ ഒന്നായിത്തന്നെ കണ്ടു. മാതൃഭാവത്തിന്റെ വാല്‍സല്യപുതപ്പുകൊണ്ട് ഞങ്ങളെ പുതപ്പിച്ചു.

എനിക്ക് ഓര്‍മ്മവച്ച കാലത്ത് ഞങ്ങളുടെ വീട്ടില്‍ നിന്നും രണ്ടുകിലോമീറ്റര്‍ അപ്പുറത്ത് തോട്ടപ്പായ എന്ന സ്ഥലത്ത് രണ്ട് ഏക്കറോളം വരുന്നപുരയിടത്തില്‍ ഒരു കൊച്ചുവീട്ടില്‍ താമസിക്കുകയായിരുന്നു അവര്‍. (ഏട്ടനും പെങ്ങളും ഞങ്ങളുടെ കൂടെയാണ് ഉണ്ടായിരുന്നത്.) മക്കളില്‍ നിന്നും കുടുംബത്തില്‍ നിന്നും അകന്ന്, ഒറ്റപ്പെട്ട് താമസിക്കേണ്ട് വന്നപ്പോള്‍ ഏകാന്തതയുടെ വിരസതയെ അകറ്റാനെന്നോണം ഇമ്മു ആടുകളേയും കോഴികളെയും വളര്‍ത്തി. അവരോട് സംസാരിച്ചു. മക്കളേപ്പോലെ സ്നേഹിച്ചു. ദേഷ്യപ്പെടുകയും ശകാരിക്കുകയും ചെയ്തു. ആ സ്നേഹത്തിനു പകരമായി ആടുകളും കോഴികളും മറ്റും നിറയെ കോലായ നിറയെ ലോഭമില്ലാതെ കാഷ്ടിച്ചു. അന്നൊക്കെ ഇമ്മുവിന്റെ വീടിന് ആടുകളുടെ മണമായിരുന്നു. ഏട്ടന്റെയോ പെങ്ങളുടേയോ അകമ്പടിയായി ഇടക്കൊക്കെ ആ വീട്ടില്‍ ചെല്ലുമ്പോള്‍ മുറുക്കാന്‍ നിറഞ്ഞ വായ്തുറന്ന് ഒരു വലിയ പൊട്ടിച്ചിരിയോടെ അവര്‍ ‍ഞങ്ങളെ സ്വീകരിക്കും. പിന്നെ സല്‍ക്കാരങ്ങളുടെയും തൊടുതലോടലുകളുടേയും ഒരു പ്രളയമാണ്.

ഇത്തിരി മുതിര്‍ന്നപ്പോള്‍ ഞാനാ വീട്ടിലെ നിത്യസന്ദര്‍ശകനായി മാറി. പെങ്ങള്‍ ഭര്‍ത്താവിന്റെ വീട്ടിലും ഏട്ടന്‍ ഗള്‍‍ഫിലുമായപ്പോള്‍ ഇമ്മുവിനു ശരിക്കും ഞാന്‍ മകനായി. തോട്ടപ്പായയിലെ ഹൈസ്കൂളിലാണ് പഠിച്ചിരുന്നത്. എന്നതുകൊണ്ട് ഉച്ചഭക്ഷണം എനിക്കെന്നും അവിടെയാണ്. എനിക്കായി ഏതുനേരവും ഒരു പാത്രം ചോറും കറികളും അവര്‍ കരുതി വച്ചു. പഠിത്തം കഴിഞ്ഞ് അദ്ധ്യാപകനായി ജോലി കിട്ടിയ കാലം വരെ ആ ഭക്ഷണമെനിക്കായി കാത്തിരുന്നു. പൊരിയുന്ന രുചിയായിരുന്നു കറികള്‍ക്ക്. ഉണക്കമാന്തള്‍ മഞ്ഞളും മുളകുമരച്ച് വറുക്കുന്ന കറിയുടെ സ്വാദ് ഇന്നും നാക്കിലുറവ പൊടിയിച്ചുകൊണ്ട് ഓര്‍മ്മയിലുണ്ട്. കാന്താരി മുളകിന്റെ നാക്കില്‍ നിന്നും ആമാശയത്തിലൂടെ വന്‍ കടലോളം എരിഞ്ഞു കയറുന്ന ഉതസവത്തിമിര്‍പ്പായിരുന്നു കറികളുടെ മറ്റൊരു സവിശേഷത. ഭക്ഷണം കഴിച്ചു കഴിഞ്ഞ് കണ്ണ് നിറഞ്ഞും മൂക്കുപിഴിഞ്ഞും നാക്കുനീട്ടിയും എണീക്കുമ്പോള്‍ ഇമ്മു അതു കണ്ട് ഉറക്കെ പൊട്ടിച്ചിരിക്കന്‍ തുടങ്ങും. പിന്നെ ',ഓ, ന്റെ ചെറക്ക' എന്ന് കളിയാക്കി വിളിക്കും. പിന്നെ സമൃദ്ധമായി ആട്ടിന്‍ പാലൊഴിച്ച ചായയും പൈനാപ്പിളും മാമ്പഴവും ഒക്കെ കൊണ്ട് വന്ന് തീറ്റിക്കും . അപ്പോഴൊക്കെ ഇമ്മു ചറുപിറാന്ന് വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കും. ഇടക്ക് വെറ്റിലയില്‍ നൂറു തേച്ച്, അടയ്ക്കാകഷണങ്ങള്‍ അതിലിട്ട് പൊതിഞ്ഞ് അണപ്പല്ലുകള്‍ക്കിടയില്‍ തിരുകി ആസ്വദിച്ച് മുറുക്കും . മുറുക്കന്‍ വായിലില്ലാതെ ഞാനന്ന് ഇമ്മുവിനെ കണ്ടിട്ടേയില്ല. ചെറിയൊരു മുറുക്കാന്‍ വട്ടിയുണ്ടായിരുന്നു അവിടെ. അതിന്റെ പങ്കുപറ്റാന്‍ അയല്‍ വശത്തെ സമപ്രായക്കാരായ ഏതെങ്കിലും സ്ത്രീകള്‍ എപ്പോഴും ഇമ്മുവിന്റെ വീട്ടില്‍ ഉണ്ടാകും. നാട്ടുകഥകള്‍ പറയാനും ഓര്‍മ്മകളിലേക്ക് മുങ്ങാംകുഴിയിടാനും ലൊട്ടു ലൊടുക്ക് തമാശകള്‍ പറഞ്ഞ് ഉറക്കെ ചിരിക്കനും ഇമ്മുവിന് അവര്‍ വേണം. എല്ലാവരും 'ഇമ്മു' എന്നുതന്നെയാണ് വിളിച്ചിരുന്നത്. അതില്‍ വലിപ്പ ചെറുപ്പമൊന്നുമുണ്ടായിരുന്നില്ല. കുട്ടികള്‍ പോലും ഇമ്മുനിന്റെ സ്വന്തം മക്കളും ഉമ്മ എന്നതിനു പകരം ഇമ്മു എന്നു തന്നെ വിളിച്ചു.

എന്റെ കൗമാര വിഹ്വലതകള്‍ക്കിടയില്‍ എനിക്ക് സ്നേഹത്തണലായി നിന്ന തുരുത്തായിരുന്നു ഇമ്മു. ഒരു പാട് സ്നേഹരാഹിത്യത്തിന്റെ സംഘര്‍ഷങ്ങള്‍ സ്വന്തം വീട്ടില്‍ അനുഭവിച്ചു പോന്നതിനാല്‍ ഗതിമുട്ടുമ്പോഴെല്ലം ഞാന്‍ ഇമ്മുവിനടുത്തേക്കു നടന്നു. സംഘര്‍ഷങ്ങളെ അവരുടെ മുന്‍പില്‍ കെട്ടെഴിച്ചു. ഒരു നല്ല വാക്കുകൊണ്ട് ഒരു സ്വാന്തനസ്പര്‍ശം കൊണ്ട് ഇമ്മു എന്റെ മനസിനെ കഴുകിതരും. കാറും കോളുമായിപ്പോയ ഞാന്‍ പെയ്തൊഴിഞ്ഞ ആകാശത്തിന്റെ ശാന്തതയായി തിരിച്ചു വരും.

ഏട്ടന്‍ ഗള്‍ഫിലെ ജോലി മതിയാക്കി നാട്ടില്‍ വന്ന് താമസിക്കന്‍ തീരുമാനിച്ചപ്പോള്‍ ഇമ്മുവിന്റെ പുരയിടത്തിലാണ് സ്ഥിരമായി പാര്‍ക്കന്‍ പോകുക എന്നായിരുന്നു ഞങ്ങള്‍ കരുതിയിരുന്നത്. പക്ഷെ ഞങ്ങളെയൊക്കെ ഏറെ ആഹ്ലാദിപ്പിച്ചുകൊണ്ട് അവന്‍ ഞങ്ങളുടെയൊക്കെ തറവാട്ടുവളപ്പില്‍ തന്നെ വീടു വച്ചു. ഇമ്മുവിന്റെ പുരയിടവും വളപ്പും വിറ്റ് അവരെ ഇങ്ങോട് കൊണ്ട് വന്ന് കൂടെ താമസിപ്പിച്ചു. ഞങ്ങള്‍ ഒരേ പുരയിടത്തില്‍ രണ്ട് വീടുവച്ച് ഏക കുടുംബം പോലെ കഴിഞ്ഞു. ( ഇന്നും അങ്ങനെ തന്നെ കഴിയുന്നു.) പക്ഷെ കഷ്ടപ്പാടുകളുടെ കാലം കഴിഞ്ഞ് സുഖത്തിന്റെയും തൃപ്തിയുടേയുമൊരു കാലം വന്നപ്പോള്‍ ഇമ്മുവിനോട് വിധി പുറം തിരിഞ്ഞു കാണിച്ചു തുടങ്ങി. പൊതുവേ രോഗങ്ങളെ കൂസാത്ത അവരുടെ ശരീരത്തിലേക്ക് അത് ഒളിഞ്ഞും തെളിഞ്ഞും നടന്നു കയറി. അനാവശ്യമായ ആധികളിലൂടെയായിരുന്നു തുടക്കം. ആധി ക്രമേണ വ്യാധികളായി പരിണമിക്കാന്‍ തുടങ്ങി. ഇമ്മുവിന്റെ മുറിയും ശരീരവും ആശുപത്രികളുടേയും മരുന്നുകളുടേയും മണത്തിലേക്ക് പരിവര്‍ത്തനം ചെയ്തു തുടങ്ങിയപ്പോള്‍ ഞാന്‍ വേദനയോടെ അറിഞ്ഞ നഷ്ടം നിഷ്കളങ്കമായപൊട്ടിച്ചിരിയുടേതായിരുന്നു. മൗനത്തിന്റെ വല്‍മീകം തീര്‍ത്ത് അതിനുള്ളില്‍ ‍സമാധിയിരിക്കും അവള്‍. നല്ല പഴക്കമുണ്ടായിരുന്ന മെലിഞ്ഞ ശരീരം മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗത്തിന്റെ പ്രതികരണമെന്നോണം തടിച്ചു പുളച്ചു. കൈകാലുകള്‍ നീരുവന്നു ചീര്‍ത്തു. കിടക്കയുടെ നിതാന്തസൗഹൃദത്തിലേക്കുള്ള വഴി നടത്തമായി മാറി അത്. വര്‍ഷങ്ങളോളം ആ കിടപ്പു കിടന്നു. എന്റെയും ഏട്ടന്റെയും ഭാര്യമാരും എന്റെ ഉമ്മയും പെങ്ങന്മാരുമൊക്കെ മാറി മാറി അവരെ പരിചരിച്ചു. സമയം കിട്ടുമ്പോഴൊക്കെ എന്റെ ഉമ്മ ഇമ്മുവിനടുത്തു പോയി ഇരിക്കും. സപത്നിമാര്‍ എന്ന വികര്‍ഷണത്തിനു പകരം സഹോദരിമാര്‍ എന്ന ആകര്‍ഷണത്തിലേക്ക് അവര്‍ പരുവപ്പെടുന്നത് എന്നെ കൗതുകപ്പെടുത്തിയിരുന്നു. വൈകുന്നേരം ജോലി കഴിഞ്ഞെത്തിയാല്‍ ഞാന്‍ ഇമ്മുവിനടുത്തു ചിലവഴിക്കും. അവരെ പഴയ ഇമ്മുവായി കാണാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. അവരുടെ പഴയ ഓര്‍മ്മകളുടെ ഭാണ്ഡക്കെട്ടുകള്‍ മനപൂര്‍വ്വം തുറപ്പിച്ച് അനുഭവങ്ങള്‍ പറയിപ്പിക്കാനും എന്റെ വളിപ്പന്‍ തമാശകള്‍ കേട്ട് ചിരിപ്പിക്കാനും ശ്രമിച്ച് ഞാനവരുടെ ഭൂതകാലത്തെ ആവാഹിക്കാന്‍ വിഫലശ്രമം നടത്തികൊണ്ടിരുന്നു. മൂത്ത പെങ്ങള്‍ ഇടക്ക് ഫോണ്‍ വിളിച്ച് പറയും.' നീ എന്നും ഇമ്മിന്റെ അടുത്ത് ചെല്ലണം. നീ വന്നു പോയാല്‍ അന്ന് കുറെയേറെ ആശ്വാസം തോന്നുമെന്ന് ഇമ്മു പറയാറുണ്ട്.' പക്ഷെ ആരും ആശ്വസിപ്പിക്കേണ്ടാത്ത ഒരു ലോകത്തേക്ക് ഒരു നാള്‍ പൊടുന്നെനെ ഇമ്മു യാത്രയായി.

ഇപ്പോള്‍ ഏട്ടന്റെ വീട്ടിലേക്ക് കടന്നു ചെല്ലുമ്പോഴൊക്കെ ഇമ്മു കിടന്നിരുന്ന മുറി എനിക്ക് സങ്കടമുറിയാകുന്നു. അതിനുള്ളിലെ ഘനീഭവിച്ച മൗനം എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു. ആ പഴയ പൊട്ടിച്ചിരി കേള്‍ക്കാനായി ഞാന്‍ വിഫലമായി കാതോര്‍ക്കുന്നു.

ഓര്‍മക്കുറിപ്പ്‌



ജിവിതമെഴുത്ത്






Monday, August 22, 2011

കഥ

മച്ചിപ്ളാവ്


ആ വളപ്പില് ആകെ ഒരു പ്ളാവുമാത്രമേ ഉണ്ടായിരുന്നുളളൂ. പണ്ടേതോ മുത്തശ്ശന് നട്ടുപിടിപ്പിച്ച് അരുമയോടെ പോറ്റിവളറ്ത്തിയതായിരുന്നു അതിനെ . ഇന്നത് പടറ്ന്നുപന്തലിച്ചു വളപ്പുമുഴുവന് നിറഞ്ഞുനില്ക്കുകയാണ്. പക്ഷേ ഇന്നുവരെ അതിലൊരു ചക്കയും കായ്ച്ചില്ല. വീട്ടുകാറ് അതിനെ മച്ചിപ്ളാവ് എന്നു വിളിച്ച് അധിക്ഷേപിക്കുമായിരുന്നു. അതിന്റെ തണലില് കളിച്ചുകൊണ്ടിരിക്കേത്തന്നെ കുട്ടികള് അതിനു നേരെ വെറുതെ കല്ലെറിയുമായിരുന്നു.
തനിക്കെതിരെയുളള ഭത്സനങ്ങളും ശാപവചനങ്ങളും പ്ളാവിനെ ഒരുപാട് ദു:ഖിപ്പിച്ചു. എന്നെന്കിലുമൊരിക്കല് തന്നിലും ഉണ്ണികള് പിറക്കുമെന്നും വീട്ടുകാറ് തന്നെ ചക്കരപ്ളാവ് എന്നു വിളിക്കാമെന്നും അത് വിശ്വസിച്ചു.
പിന്നെ, ഒരു തണുത്ത പ്രഭാതത്തില് അതും സംഭവിച്ചു.
പ്ളാവിന്റെ താഴെ തടിയില് വേരിനോട് ചേറ്ന്ന് ഒരു പൊടിപ്പ്!
പുറത്തേക്കു തല നീട്ടാനായുന്ന ഒരു കുഞ്ഞുതലയുടെ പുളപ്പ്!
ആ വീട്ടിലെ മൂത്തമകന് സ്വന്തം വീടുവെച്ച് മാറിത്താമസിക്കാന് തീരുമാനിച്ച സമയമായിരുന്നു. പുതിയ വീട്ടിലെ ഫറ്ണീച്ചറുകളെല്ലാം പ്ളാവിന് തടിയില് ത്തന്നെ വേണമെന്ന് അയാള്ക്കു നിറ്ബന്ധം.
മാതൃത്വത്തിന്റെ സാഫല്യത്തില് പുളകിതയായി നില്ക്കുകയായിരുന്നു പ്ളാവ്.അപ്പോഴാണ് ഒരാള് കോടാലിയുമായി വന്നത്.
ആദ്യത്തെ വെട്ട് ആ പൊടിപ്പിനുമേലെത്തന്നെയായിരുന്നു.
(അലറിക്കരഞ്ഞുകൊണ്ടും ശാപവചനങ്ങളുരുവിട്ടുകൊണ്ടും അവള് നിലംപതിച്ച് ഭൂമിയെ പുണരുന്ന ശബ്ദമാണ് സുഹൃത്തെ താന്കളിപ്പോള് കേട്ടത്. യുഗങ്ങളുടെ തപസ്സുകൊണ്ട് അവള് നേടിയെടുത്ത പുണ്യത്തെ ഒരൊറ്റ മഴു വീശലിലി നശിപ്പിച്ചുകളഞ്ഞ താന്കളുടെ സ്വാറ്ഥതക്ക്നേരെ അവള് വലിച്ചെറിഞ്ഞ ശാപവചനങ്ങളുണ്ടല്ലോ. അതിന്റെ തീച്ചൂടില് നിന്ന് പിന് തലമുറയെ രക്ഷിക്കാന് എന്തു പ്രായശ്ചിത്തമാണ് ഇനി താന്കള്ക്കു ചെയ്യാനാവുക?)



മക്കള് മാഹാത്മ്യം
ഞങ്ങളുടെ വീട്ടിലെ നെല്ലുകുത്തുകാരിയായിരുന്നു ആമിനത്താത്ത.
തളറ്വാതം പിടിപെട്ടുകിടന്ന ഭറ്ത്താവിനെ മരിക്കുന്നതുവരെ അവറ് നോക്കിയതുമ അരഡസന് മക്കളെ വളറ്ത്തി വലുതാക്കിയതും പകലന്തിയോളം നെല്ലുകുത്തിയായിരുന്നു.
ഉരലിലിട്ട നെല്ലില് രണ്ടുകൈകൊണ്ടും മാറി മാറി ഉലയ്ക്ക വീഴ്ത്തുന്പോള് ശൂ....ശൂ...എന്നൊരു ശബ്ദമുണ്ട്ക്കുമായിരുന്നു അവറ്.അയഞ്ഞ പെണ്കുപ്പായം വിയറ്പ്പില് നനഞ്ഞ് ദേഹത്തോടൊട്ടിപ്പിടിക്കും. എന്റെ ബാല്യകാല ഓറ്മ്മകളില് നിന്നു വടിച്ചു നീക്കാന് പറ്റാത്ത ഒന്നായിരുന്നു ആരൂപം.
വീട്ടില് ബാക്കിവരുന്ന ഭക്ഷണസാധനങ്ങള് മക്കള്ക്കു കൊടുക്കാനായി കെട്ടിപ്പൊതിഞ്ഞു കൊണ്ടു പോകും.
പിന്നീട് ഞങ്ങളുടെ ഗ്രാമത്തില് നെല്ലുകുത്തുമില്ല് വന്നു.
അപ്പോഴേക്കും ആമിനത്താത്തയുടെ മക്കളൊക്കെ പറക്കമുറ്റിയിരുന്നു. വിദേശത്തുപോയി ബ്രൂട്ട് സ്പ്രേയുടെ ഗന്ധവും റോത്ത്മാന്സ് സിഗരറ്റിന്റെ പുകയും പ്രസരിപ്പിച്ചുകൊണ്ട് തിരിച്ചുവന്നു തുടങ്ങിയിരുന്നു.
വലിയ വീടും മാരുതിക്കീറും സ്വന്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം മൂത്തമകന് ആമിനത്താത്തയെ വീട്ടില് നിന്നും ഇറക്കിവിട്ടു എന്നറിഞ്ഞു.
ടൈല്സ് ഇട്ട വീട്ടിമകത്തേക്കു തളള ചെരുപ്പൂരാതെ കയറി എന്നതായിരുന്നത്രെ കുറ്റം!