Saturday, June 9, 2012
Friday, April 6, 2012
ബുക്ക് റിവ്യൂ
എഴുത്തില്‍ ദേശം അടയാളപ്പെടുന്ന വിധം
ബുക്‌ന്യൂസ് / റഹ്മാന്‍ കിടങ്ങയം
പുസ്തകം: ദൃഷ്ടാന്തങ്ങള്‍
എഴുത്തുകാരന്‍ : അബു ഇരിങ്ങാട്ടിരി
വിഭാഗം: നോവല്‍
പേജ്: 200
വില: 100 രൂപ
പ്രസാധകര്‍: മാതൃഭൂമി ബുക്‌സ്, കോഴിക്കോട്
അബു ഇരിങ്ങാട്ടിരിയെ ഏറനാടന്‍ മിത്തുകളുടെ കഥാകാരന്‍ എന്നുവിളിക്കാം. നോവലായാലും കഥയായാലും അതിന്റെ രചനാ ശില്പത്തില്‍ കൃത്യമായ ലക്ഷ്യ ബോധത്തോടെ കൂട്ടിച്ചേര്‍ക്കപ്പെടുന്ന മിത്തുകളുടെയും പുരാവൃത്തങ്ങളുടെയും എരിവും പുളിയും നല്‍കുന്ന വായനാരസം ചില്ലറയല്ലെന്ന് അബുവിന്റെ കൃതികളോരോന്നും സാക്ഷ്യ പ്പെടുത്തിയിട്ടുണ്ട്. ദേശത്തിന്റെ പേരും പെരുമയും പുരാവൃത്തവും രേഖപ്പെടുത്തുന്നതിലൂടെ ഏറനാടിന്റെ ഭൂതകാലചരിത്രം, ഐതിഹ്യങ്ങള്‍, വിശ്വാസങ്ങള്‍, ജനജീവിതം എന്നിവ സന്നിവേശിപ്പിച്ചെടുത്ത് രചന നിര്‍വ്വഹിക്കാനുള്ള ഈ എഴുത്തുകാരന്റെ മിടുക്ക് എത്രത്തോളമെന്ന് ”ദൃഷ്ടാന്തങ്ങള്‍” എന്ന നോവല്‍ വായിക്കുമ്പോള്‍ ബോധ്യമാവും.
ദൃഷ്ടാന്തങ്ങള്‍ എന്ന കൃതി എന്താണെന്ന് പുസ്തകത്തിന്റെ തുടക്കത്തില്‍ എഴുത്തുകാരന്‍ പറയുന്നത് ഇപ്രകാരമാണ്: ‘ഇതൊരു കിസ്സയാകുന്നു. ചേറുമ്പ് കിസ്സ. കിസ്സ എന്നാല്‍ എന്തെന്ന് താങ്കള്‍ക്കെന്തറിയാം? പറയാം, അതൊരു ചിരപുരാതനമായ അറബി വാക്കാകുന്നു. അതിന്റെ അര്‍ഥം കഥ, കെട്ടുകഥ, കേട്ടകഥ, ഇതിഹാസം, പിന്തുടരല്‍, ചരിത്രം എന്നൊക്കെയാകുന്നു. ഈ നൂററാണ്ടിലെഴുതപ്പെടുന്ന ആദ്യത്തെ കിസ്സയാകുന്നു ചേറുമ്പ് കിസ്സ. ലാശക്ക ഫീഹീ.. അതില്‍ യാതോരു സംശയവുമില്ല’.
മുകളില്‍പ്പറഞ്ഞ പ്രസ്താവനകളെ ന്യായീകരിക്കുന്ന രീതിയില്‍ ത്തന്നെയാണ് ഈ നോവല്‍ അവതരിപ്പിക്ക പ്പെട്ടിരിക്കുന്നത്. യാഥാര്‍ഥ്യങ്ങളുടെയും കെട്ടുകഥകളുടെയും ചരിത്രത്തിന്റെയും വാമൊഴി കഥകളുടെയും ഭാവനാക്കഥകളുടെയും സമ്മിശ്രമായ ഇഴുകിച്ചേരലുകളാണ് ഈ നോവല്‍. കഥകളും ഉപകഥകളുമായി വ്യന്യസിക്കപ്പെട്ട ഇതില്‍ കഥയേത്, കെട്ടുകഥയേത് എന്ന് വേര്‍തിരിച്ചെടുക്കാനാവാത്ത വിധം ലയിച്ചുചേര്‍ന്ന ഒരവസ്ഥകാണാം.
നിയതവും ക്രമബന്ധിതവുമായ ഒരു കഥയോ കേന്ദ്രസ്ഥാനത്തു നില്‍ക്കുന്ന ഒരു കഥാപാത്രമോ ഈ നോവലില്ല എന്നു വേണമെങ്കില്‍ പറയാം. എന്നാല്‍ ഓരോ അധ്യായത്തിലും കയറിവരുന്ന കഥാപാത്രങ്ങള്‍ ഓരോന്നും അദൃശ്യമായ ഒരു ചങ്ങലയാല്‍ ബന്ധിക്കപ്പെട്ട് നായക സ്ഥാനത്തേക്ക് തള്ളിക്കയറി വരുന്നത് കൗതുകപ്പെടുത്തും. എങ്കിലും പള്ളി ദര്‍സില്‍ ഓതിത്താമസിക്കുന്ന സൈതാലി മുസ്‌ലിയാരും അരമുറം മൊല്ലാക്കയുടെ തെറിച്ച മകന്‍ ഉബൈദും തുല്ല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളായി നോവല്‍ശില്‍പ്പത്തെ നിയന്ത്രിക്കുന്നു. അവര്‍ക്കു പിറകില്‍എണ്ണമററകഥാപാത്രങ്ങള്‍ ഒരുകാര്‍ണിവെല്‍വേദിയിലെന്നപോലെസവിശേഷമായസ്വഭാവതാളങ്ങള്‍ പ്രദര്‍ശിപ്പിച്ച് നോവല്‍ ഭൂമികയിലൂടെ മദിച്ചു പുളച്ചു രസിക്കുന്നത് കാണാം.
കുഞ്ഞാണി മുസ്‌ലിയാരും അരമുറം മൊല്ലാക്കയും മുതവ്വക്കുഞ്ഞാലനും ആലിപ്പുലിയും പായിമ്മറും മുത്തെലിയും കുഞ്ഞുണ്ണീശനും മൂരിച്ചേക്കുവും മുട്ടമാനുവും മങ്കൂസനും പാററക്കോയത്തങ്ങളും പത്തിരി പ്പാത്തുവും ബിയ്യുമ്മയും തിത്തുണ്ണിയും സൗദാമിനി യേടത്തിയും വിമലയും ആയിശയു മൊക്കെ ഒത്തുചേര്‍ന്ന് നിര്‍മ്മിക്കുന്ന ഗ്രാമ്യ ജീവിതത്തിന്റെ ലയതാളങ്ങള്‍ നിറഞ്ഞ കഥാപ്രപഞ്ചം നോവല്‍വായനയെ ഏറെ ഹൃദ്യമാക്കുന്നുണ്ട്.
ദൃഷ്ടാന്തങ്ങളിലെ ഏററവും ഹൃദ്യമായ വശം അതിലെ ഏറനാടന്‍ ഭാഷയുടെ തെളിമയും ലാളിത്യവുമാണെന്ന് പറയാതിരിക്കാന്‍ വയ്യ. ഗ്രാമങ്ങള്‍ അതിവേഗം നഗരങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന തിനോടൊപ്പം നമ്മുടെ നാട്ടുഭാഷകളും മധുരവും എരിവും നഷ്ടപ്പെട്ട് നപുംസകത്വം പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്ന കാലത്ത് പോയ കാലത്തിന്റെ ഓര്‍മ്മച്ചെപ്പുകളില്‍ നിന്ന് ഏറനാടന്‍ നാട്ടുഭാഷയുടെ വെണ്‍മുത്തുകളെ പെറുക്കിയെടുത്ത് കാഴ്ചവെക്കുന്ന ഈ കൃതി ഒരു ചരിത്രരേഖ ആയിമാറുകയാണ്.
‘അഞ്ചുനേരം ന്റുട്ടിക്ക് വേണ്ടിയാ ദൊആ.. അന്നെപ്പോലൊരു കൊത്തിരി ക്കൊള്ളീനെ പടച്ചോം എന്തിനാണാവോ ഇച്ച് തന്നത്’ എന്ന് ഉബൈദിന്റെ ഉമ്മ പറയുമ്പോള്‍ സ്‌നേഹത്തിന്റെ തെളിനീരുറയുന്നത് ബോധ്യമാകും.
പുരോഗതിയും സാക്ഷരതയും തീര്‍ത്ത സാംസ്‌കാരിക മുന്നേററത്തില്‍ അടി പതറിപ്പോയ നാട്ടു ഭാഷയുടെ ചൈതന്യം തിരിച്ചു പിടിക്കലാണ് ഈ നോവലിന്റെ ധര്‍മ്മമെന്ന് തോന്നിപ്പോകുന്നു. കാലം മായ്ച്ചു കളഞ്ഞ പല ഗ്രാമീണ പദങ്ങളും വാമൊഴി വഴക്കങ്ങളും ഈ നോവലില്‍ കണ്ടെടുക്കാനാവും. മഞ്ഞത്തി (സ്ത്രീ), എന്താമാണ്ടൂ (എന്തുവേണം?), ദൊഅര്‍ക്കണം (പ്രാര്‍ഥിക്കണം), കൊലപ്പനോട് (വൃത്തികെട്ടവനോട്), ച്ചുററില്ല (എനിക്കറിയില്ല), ഐരി (അരി), തംസണ്ടോ (സംശയമുണ്ടോ), തെണ്ണിപ്പ് (തോന്നിവാസം), കായി (പണം), തച്ചിരുമ്പ്വ (അലക്കുക), ആച്ചിര്യേം കുത്തല് (ശൃംഗരിക്കല്‍), ചെന്തുക്കുട്യേന്‍, ജാക്ത്ര്താന്‍, മോല്യേരുമാസ്‌ററുമുക്രി തുടങ്ങി രസകരവും താളബോധവുമുള്ള പദങ്ങള്‍ സംഭാഷണങ്ങളില്‍ നിറയെ കടന്നു വരുന്നത് കാണാം.
പരിഹാസ്യമാണ് ദൃഷ്ടാന്തങ്ങള്‍ എന്ന നോവലിന്റെ പ്രകടിത മുദ്ര എന്നു പറയാം. ചരിത്രം പറയുമ്പോഴും ഐതിഹ്യങ്ങളെ കോറിയിടുമ്പോഴും നോവലിസ്‌ററിന്റെ തൂലികത്തുമ്പത്ത് പരിഹാസത്തിന്റെ ഒരു വഴുവഴുപ്പുണ്ട്. പുള്ളിപ്പശുവിന് അതിസാരം വന്നിട്ട് ഒരു നൂലുണ്ടയുമായി ഓടിവരുന്ന അസ്സങ്കുട്ടി എന്ന നിഷ്‌കളങ്കനായ കര്‍ഷകന്, മന്ത്രങ്ങളറിയാത്ത സൈതാലി എന്ന മുസ്‌ലിയാരു പയ്യന്‍ പ്രാര്‍ഥിച്ച് നൂലില്‍ ഊതിക്കൊടുക്കുന്നതും അത് കെട്ടിയ പശുവിന്റെ രോഗംമാറുന്നതു വായിക്കുമ്പോഴും, ഏനു ഹാജിയുടെവീട്ടിലെ സദ്യയ്ക്കു ശേഷം എല്ലാവര്‍ക്കും ഒരു മുറം സ്വര്‍ണ്ണം വിതരണം ചെയ്യുന്നത് കണ്ട് ചെന്ന മെല്ലാക്ക തന്റെ ഊഴമെത്തിയപ്പോള്‍ അത് അരമുറമായി ചുരുങ്ങിയത് കണ്ട് പിണങ്ങി ബഹളമുണ്ടാക്കുന്നതും അന്നേരം പെട്ടെന്നുറക്ക മുണര്‍ന്ന് താന്‍ കണ്ടത് സ്വപ്നമാണെന്നു തിരിച്ചറിഞ്ഞപ്പോള്‍ മനംനൊന്ത് വിതുമ്പിക്കൊണ്ട് ‘അരമുറേങ്കീ അരം മുറം ഇങ്ങ്ട്ട് കൊണ്ട ബലാലേ’ എന്ന് വിളിച്ചു കൂവിയതും അന്നു മുതല്‍ അദ്ദേഹത്തിന് അരമുറം മൊല്ലാക്ക എന്ന ഇരട്ടപ്പേര്‌വീണ കഥ വായിക്കുമ്പോഴും മേല്‍പ്പറഞ്ഞ ശുദ്ധഹാസ്യം വായനക്കാരനെ രസിപ്പിക്കാതിരിക്കില്ല.
ഗതകാലത്തിന്റെ പ്രതീകങ്ങളായി അവശേഷിക്കുന്ന ഗ്രാമ്യചിത്രങ്ങള്‍ പലതും ഉത്ഖനനം ചെയ്‌തെടുക്കുന്ന ചിത്രകാരന്റെ നിയോഗം ഏറെറടുക്കുന്നുണ്ട് ഈ നോവലില്‍ അബു ഇരിങ്ങാട്ടിരി. അതുകൊണ്ടു തന്നെ, ചേറുമ്പിന്റെ ചരിത്രവും പുരാവൃത്തവും കഥാപാത്രങ്ങളുടെ നാള്‍വഴികളില്‍ കൂടി വായനക്കാരനിലെത്തിക്കുന്ന രചനാതന്ത്രം ഭംഗിയായി വിജയിക്കുന്നുമുണ്ട്. ചേറില്‍പ്പോലും ധാരാളം ഇരുമ്പയിര് കണ്ടതു കൊണ്ടാണെത്രെ ”ചേറുമ്പ്” എന്ന പേര് ദേശത്തിന് ചാര്‍ത്തിക്കിട്ടിയത്. അക്കാലങ്ങളില്‍ യൂറോപ്പിലേക്കും അറേബ്യയിലേക്കും കയററി അയച്ച ഇരുമ്പ് ചേറുമ്പില്‍നിന്ന് ഖനനം ചെയ്‌തെടുത്തതായിരുന്നു പോലും. അന്ന് ഇരുമ്പായിരുന്നെങ്കില്‍ ഇന്ന് ഇരുമ്പിനേക്കാള്‍ കരുത്തുള്ള യുവത്വങ്ങളെയാണ് അറേബ്യയിലേക്കും മററും കയററി അയക്കപ്പെടുന്നത് എന്നും നോവല്‍ പരിഹസിക്കുന്നു.
ഖുര്‍ ആനിന്‍േറയും ഇസ്‌ലാം മതദര്‍ശനങ്ങളുടെയും തണലില്‍ ജീവിച്ചു പോകുന്ന ചേറുമ്പ് ഗ്രാമത്തിലെ പച്ചമനുഷ്യരുടെ ജീവിതത്തില്‍ സംഭവിച്ചു പോകുന്ന തീക്ഷ്ണ യാഥാര്‍ത്ഥ്യങ്ങളുടെയും ജീവിത ദുരന്തങ്ങളുടെയും കഥയാണ് അബു ഈ നോവലില്‍ പറഞ്ഞുവെക്കുന്നത്. ചേറുമ്പ് എന്നത് ഒരു സാങ്കല്‍പ്പിക ദേശമൊന്നുമല്ല. നോവലില്‍ തന്റെ ആത്മാംശം കലര്‍ന്നിട്ടുണ്ടെന്ന് ആമുഖത്തില്‍ എഴുത്തുകാരന്‍ സാക്ഷ്യപ്പെടുത്തുന്ന സ്വന്തം ദേശചരിത്രം കൂടിയാണത്.
എഴുത്തിന്റെ പൂര്‍ണ്ണതക്കായി ഒരു പക്ഷെ, എല്ലാ സര്‍ഗധനരായ എഴുത്തുകാരെയും പോലെ ചില അതിശയോക്തികളെയും അതിയുക്തികളെയും കൂട്ടുപിടിച്ചിരിക്കണം. എങ്കിലും നോവല്‍ വായിച്ചു തീരുമ്പോള്‍ വായനക്കാരന്, ഏററവും ചുരുങ്ങിയത് ഏറനാട്ടുകാരനായ ഒരു വായനക്കാരന് എല്ലാകഥാപാത്രങ്ങളും തനിക്കുചുററും കാണുന്നവര്‍ തന്നെയെന്നു തോന്നിപ്പോയാല്‍ അത്ഭുതപ്പെടാനില്ല.
‘പൂര്‍വ്വികരായ എഴുത്തുകാര്‍ മുസ്‌ലിം സമുദായ ജീവിതത്തില്‍ നിന്നും ഇസ്‌ലാമിക മിത്തുകളില്‍ നിന്നും കാണാതെ പോയതെന്ത് എന്ന അന്വേഷണവും മലയാളത്തില്‍ ഇതുവരെ ആരും അവതരിപ്പിക്കാത്ത പള്ളി ദര്‍സുകളിലെ പാവം മുസ്‌ലിയാരു കുട്ടികളുടെ ജീവിതവും ഏറനാടന്‍ ഭാഷാ സൗകുമാര്യവുമാണ് എന്നെ ഇങ്ങനെയൊരു നോവല്‍ എഴുതാന്‍ പ്രേരിപ്പിച്ചത്’- എന്ന് പുസ്തകത്തിന്റെ ആമുഖത്തില്‍ നോവലിസ്‌ററ് പറയുന്നുണ്ട്. ചരിത്രത്തേയും ഐതിഹ്യങ്ങളേയും വളച്ചൊടിക്കുകയല്ല, അവയെ ഏറ്റവും ഹൃദ്യമായ വിധം വളക്കൂറുള്ള മനസ്സുകളിലേക്ക് പറിച്ചുനടുകയാണ് തന്റെ ദൗത്യമെന്ന് തിരിച്ചറിവുള്ള ഒരുഎഴുത്തുകാരനു മാത്രമേ ‘ദൃഷ്ടാന്തങ്ങള്‍’ പോലുള്ള മഹത്തായ ഒരു നോവല്‍ സാധ്യമാവൂ.
rahmankidangayam@gmail.com
Saturday, November 12, 2011
പുസ്തക റിവ്യൂ

A½ : hmÕ-ey-¯nsâ KÔhpw kv]Àihpw
jmln-Z. Fw
A£-c-§-fn-eqsS ]qÀ®-X-bn-se-¯n-¡m³ Ign-bm¯ `mh-amWv amXr-Xzw. s]m¡nÄs¡mSn _Ô-¯n-\-¸pdw kv{Xo kl-P-amb \nÀ½e-X-bpsS ssZho-I-`m-hw. A½ F¶Xv Poh-\pÅ Hmtcm krjvSn-bp-sSbpw BZn-t_m-[-am-Wv. Imcy-Im-c-W-§Ä hgn Øm]n-s¨-Sp-¡m-hp¶ _Ô-aà A½bpw k´m-\-§fpw X½n-ep-Å-Xv. AXpsImv Xs¶ A½-sb-¡p-dn-s¨-gp-Xp-t¼mÄ Bi-b-§Ä {Iao-I-cn-s¨-gpXn ^en-¸n-¡m³ {ian-¨mepw aqÀ¯-`m-h-§Ä ssIh-cp-¯pI Ft¸mgpw km[y-am-sb¶p hcn-Ã. F¶n«pw A¯cw HmÀ½-IÄ Fgp-X-s¸Sm³ sh¼Â sImÅp¶ Pohn-X-t_m-[y-ambn Hmtcm-cp-¯-cp-sSbpw DÅn-en-cp¶v hn§p-¶p-m-hpw.
Cu Hcp hn§-ensâ HmÀ½ ]pXp-¡-emWv dlvam³ InS-§bw FUn-äp-sNbvX "A½-tbmÀ½" F¶ ]pkvX-Iw. tX¨p-an-\p¡n ]qÀ®-bn-te-s¡-¯n¨ A½-bn-tes¡mcp Xncn-ªp-t\m-«w. ]t£ C\n-sbm¶pw AhÀ¡mbn sN¿m³ _m¡n-bnà F¶ kXy-amWv ]e-t¸mgpw Ah-ti-jn-¡p-¶-Xv. Cu Hcp tXm¶Â Cu ]pkvX-I-¯nsâ hmb-\-bn-ep-S-\ofw \s½ Atem-k-c-s¸-Sp-¯p-¶p-v. GtXm Hc-RvPmX _Ôw FÃm A½-am-tcbpw tImÀ¯n-W¡p¶p. A½a\-Ên\v ap¼n FÃm IW-¡p-Ifpw sXäp-I-bm-Wv.-A-½-sb¶ kpc-£n-X-Xz-t_m[w a\p-jys\ ]qÀ®-\m-¡p-¶pþ bYmÀ° a\p-jy-\m-¡p-¶p.
"" cv Znhkw Ignªv Rm³ htÃy-«sâ ho«nÂt]m-bn. Ahn-Sv¶v Iªn-shÅw IpSn-¨p-sImncns¡ GS¯n ]d-ªp. A½ acn-¨Xv \n\-¡p-th-n-bn-«mWv. ]«n-Wn-In-S-¶mWv A½ acn-¨-Xv."" tImhn-esâ "A½-ssZhw" F¶ HmÀ½-¡p-dn-¸n-eq-sS-bmWv HmÀ½-I-fpsS XpS-¡w. C.-Fw. Fkv \¼q-Xn-cn-¸m-Sv, s]m³Ip¶w hÀ¡n, sNdp-Im-Sv, Fkv.sI s]mä¡m-Sv, C.sI \mb-\mÀ, Ipªp-®n-amjv, \nXy-ssN-X-\y-bXn, A¡n-¯w, Fw.Sn hmkp-tZ-h³ \mbÀ, hn.-Fkv ANyp-Xm-\-µ³, apqÀ tkXp-am-[-h³, {ioIp-am-c³ X¼n, C.-Sn.-ap-l-½Zv _joÀ, C{_mlnw sh§-c, Fw.-F³ Imc-tÈ-cn, ]n.-kp-tc-{µ³, AIv_À I¡-«nÂ. Aw_n-Im-kp-X-³ am§m-Sv, \me-¸m«v kptem-N-\, I¸ä \mcm-b-W³, H.hn. Dj, keow-Ip-amÀ, tUm.-JZoP apwXm-kv, Rc-f¯v lcn-tKm-hn-µ³,.... XpS§n kaq-l-¯nsâ hnhn[ Xe-§-fn-epÅ Adp-]-tXmfw hyàn-I-fpsS A½-tbmÀ½I-fmWv Cu ]pkvX-I-¯nsâ DÅ-S-¡w. "" A½-bpsS Ic-¨n Ahkm-\n-¡p-t¼mÄ R§-sfm¶n¨v Ic-ªp.B Ic-¨n-en¶pw Fsâ Ic-¨n-embn a\-Ênsâ CS-\m-gn-bn am{X-a-Ã. FÃm AI-§-fnepw apg-§p-¶p.""þ Ipªp-®n-am-jnsâ HmÀ½-IÄ \s½bpw Ic-bn-¡p-w. sF sI sI Fw sâ a-c-W-¯nsâ ]nSn-bn-e-a-cp¶ A½, bp F JmZ-dnsâ Hcn-¡epw ImWm¯ A½, Im«p-I-n-bpsS \Sp-hn aI\pthn hnf-¡p-I-¯n-¨p-sh¨ Sn. ]ß-\m-`sâ A½, _jo-dnsâ IY-IÄ hmbn-¨p-tIĸn-¡p-t¼mÄ s]m¶t¦ms« Xd-hm-«n-epÅ ]¯m-b-¯n \n¶v henb s]«n Xpd¶v B\-bpsS s\än-¸«w ImWn-¨p-sImSp¡p¶ ]n.sI ]md-¡-S-hnsâ D½, Xm³ BIm-\m-{K-ln-¨Xv aIÄ \nd-th-än-bXv \nÀhr-Xn-bmbn sImp\-S¶ JZo-Pm-apw-Xm-knsâ D½ XpS§n Hmtcm A\p-`-h-§fpw A½`mh-¯nsâ hnhn[ Xe-§Ä HmÀs¯-Sp-¡p-I-bm-Wv. "" F{X-]-d-ªmepw ]ns¶bpw ]d-bm³ _m¡n-bm-hp¶ Hcp kz]v\-Im-hy-amWv F\n-s¡sâ A½" þ I¸ä \mcm-b-Wsâ kvacW Cu ]pkvX-I-¯nse Hmtcm A\p-`-h-§fpw icn-sh-¡p-¶p.
A½ F¶ kXys¯ A\p-`-h-§-fpsS NqSpw Nqcpw G¸n¨v hmb-\-¡m-cn-te¡v ]I-cp-I-bmWv Cu ]pkvX-Iw. AXp-sImv Xs¶ CsXmcp hnip-²-{KÙw t]mse hmbn-¡-s¸-tS--Xm-Wv. A½n-ª-¸m-ensâ tI«-dnª cpNntb \½p-sS-sbms¡ \mhn³Xp-¼n-eq-Åp. "A½-tbmÀ½" Duän-¡p-Sn¨ ape-¸m-ensâ Adn-bm¯ cpNn \½psS \m¡n-se-¯n-¡p-¶p. _Ô-§Ä _m²y-X-bm-hp¶ AWp-Ip-Spw-_-¯nsâ Ime¯v Xncn-¨-dn-hnsâ Nn´ {]k-cn-¸n-¡m³ Cu ]pkvX-I-¯n\v Ign-tª¡pw. Hmtcm t]Pn \n¶pw hmÕ-ey-¯nsâ KÔhpw ape-¸m-ensâ a[p-chpw In\n-bp¶ \nÀ½-eX Xs¶-bmWv hmb-\-bpsS hgn-bn Cu ]pkvX-Is¯ A]qÀÆm-\p-`-ham¡n amäp-¶Xv. ssIcfn _pIvknsâ A\p-_Ô {]km-[I-cmb I_\n _pIvkv BWv {]km-[\w \nÀÆ-ln-¨n-cn-¡p-¶-Xv.
Tuesday, September 20, 2011
ഫിലിം റിവ്യൂ
Saturday, September 3, 2011
ചെറിയ കഥകള്‍
എന്റെ ഉപമ കേട്ടപ്പോള്‍ ചിരിച്ചുകൊണ്ട് അവള്‍ പറഞ്ഞു ;
''ശരി,എങ്കില്‍ നീ പെയ്തു കൊണ്ടേയിരിക്കുക.ഞാന്‍ നിറഞ്ഞു കൊണ്ടെയിരിക്കട്ടെ''
''എന്തെ അങ്ങനെ തോന്നാന്‍ ?''
''എത്ര തോലുപോളിച്ചാലും അതിനുള്ളില്‍ പിന്നെയും പിന്നെയും നിഗൂഢതയുടെ അടരുകള്‍''
''ക്ഷമ തീരെ കുറവാണെങ്കില്‍ ഒരു കത്തിയെടുത്ത് നെടുകെ പിളര്ന്നോളൂ .എല്ലാ രഹസ്യങ്ങളും ഒറ്റയടിക്ക് വെളിവാകുമല്ലോ''
''വേണ്ട.അതോടെ വായിച്ചു കഴിഞ്ഞു എവിടെയെങ്കിലും അലസമായി ഉപേക്ഷിക്കപ്പെടുന്ന ഒരു പൈങ്കിളി പുസ്തകമാവും നീ എനിക്ക് ''
രണ്ടുപേരും ഉദ്യോഗസ്ഥരായി സ്വന്തം കാലില്‍ നില്‍ക്കാനായപ്പോള്‍ അവനവന്റെ ഈഗോ ജെ സീ ബീ ആയി മാറി .
ഇപ്പോള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടു കിടക്കുന്നു കുറെ നെടുവീര്‍പ്പുകളും അശ്രുബിന്തുക്കളും ..
Sunday, August 28, 2011
ഓര്‍മ്മക്കുറിപ്പ്

ജുമ അത്ത് പള്ളിയുടെ തെക്കു ഭാഗത്താണ് ഇമ്മുവിന്റെ ഖബര്‍. പള്ളിയിലിരുന്നാല്‍ ആ മണ്‍കൂന കാണാം. ഖബറിന് മേല്‍ മീസാന്‍ കല്ലിന്നരികിലായി നട്ടുപിടിപ്പിക്കപ്പെട്ട കള്ളി ചെടിയുടെ നിസ്സംഗ്ഗത നിരനിരയായി പരേഡിനു നില്‍ക്കുന്ന പട്ടാളക്കാരേപ്പോലെ മീസാങ്കല്ലുകള്‍, ഒരുപാടുപേര്‍ ഒന്നിച്ചുറങ്ങുന്ന സ്ഥലത്ത് കര്‍മ്മനിരതരയി നില്‍ക്കുന്ന കാവല്‍ക്കാരേപോലെ.
പള്ളിയില്‍ ജുമുഅക്ക് പോകുന്ന വെള്ളിയാഴ്ച്ചകളില്‍ ഇമ്മുവിന്റെ ഖബറിന്നടുത്ത് പോകാറുണ്ട് ഞാന്‍. സിയാറത്ത് ചെയ്യാനാണ് പോകുന്നതെങ്കിലും ഒന്നും പ്രാര്‍ഥിക്കാറില്ല. കാണാപ്പാഠം പഠിച്ച പ്രാര്‍ഥനാശകലങ്ങള്‍ കൊണ്ട് എനിക്കവിടെ ഒന്നും ചെയ്യാനില്ല. ചിലപ്പോള്‍ മൗനമായി കുറെ നേരം നില്‍ക്കും. ഒരു പാട് ഖബറുകള്‍ക്കിടയിലുള്ള ആ നില്‍പ്പ് വല്ലാത്ത അസ്വസ്ഥതയുണ്ടാക്കുമ്പോള്‍ വേഗം മടങ്ങും. അന്നേരം മനസില്‍ ഇമ്മുവിന്റെ പൊട്ടിച്ചിരി മുഴങ്ങും. ഇമ്മു എന്നാല്‍ എനിക്കെന്നും ആ പൊട്ടിച്ചിരിയുടെ കൗതുകക്കാഴ്യായിരുന്നല്ലോ.
ഇമ്മു എന്റെ പെറ്റമ്മയല്ല; പോറ്റമ്മയുമല്ല. എന്റെ ബാപ്പയുടെ ആദ്യ ഭാര്യയായിരുന്നു. രണ്ടു മക്കളുള്ള അവരെ വിവാഹ മോചനം ചെയ്താണ് ബാപ്പ എന്റെ ഉമ്മയെ കെട്ടിയത്. എങ്കിലും അവര്‍ ഏട്ടന്റെയും മൂത്തപെങ്ങളുടെയും എന്റെയും എനിക്കു താഴെയുള്ള മൂന്നു സഹോദരിമാരുടേയും കൂടി ഉമ്മയായിരുന്നു. പ്രസവിച്ച മക്കളേയും ഭര്‍ത്താവിന്റെ രണ്ടാംഭാര്യയിലുള്ള ഞങ്ങളെയും ഏറെക്കുറെ ഒന്നായിത്തന്നെ കണ്ടു. മാതൃഭാവത്തിന്റെ വാല്‍സല്യപുതപ്പുകൊണ്ട് ഞങ്ങളെ പുതപ്പിച്ചു.
എനിക്ക് ഓര്‍മ്മവച്ച കാലത്ത് ഞങ്ങളുടെ വീട്ടില്‍ നിന്നും രണ്ടുകിലോമീറ്റര്‍ അപ്പുറത്ത് തോട്ടപ്പായ എന്ന സ്ഥലത്ത് രണ്ട് ഏക്കറോളം വരുന്നപുരയിടത്തില്‍ ഒരു കൊച്ചുവീട്ടില്‍ താമസിക്കുകയായിരുന്നു അവര്‍. (ഏട്ടനും പെങ്ങളും ഞങ്ങളുടെ കൂടെയാണ് ഉണ്ടായിരുന്നത്.) മക്കളില്‍ നിന്നും കുടുംബത്തില്‍ നിന്നും അകന്ന്, ഒറ്റപ്പെട്ട് താമസിക്കേണ്ട് വന്നപ്പോള്‍ ഏകാന്തതയുടെ വിരസതയെ അകറ്റാനെന്നോണം ഇമ്മു ആടുകളേയും കോഴികളെയും വളര്‍ത്തി. അവരോട് സംസാരിച്ചു. മക്കളേപ്പോലെ സ്നേഹിച്ചു. ദേഷ്യപ്പെടുകയും ശകാരിക്കുകയും ചെയ്തു. ആ സ്നേഹത്തിനു പകരമായി ആടുകളും കോഴികളും മറ്റും നിറയെ കോലായ നിറയെ ലോഭമില്ലാതെ കാഷ്ടിച്ചു. അന്നൊക്കെ ഇമ്മുവിന്റെ വീടിന് ആടുകളുടെ മണമായിരുന്നു. ഏട്ടന്റെയോ പെങ്ങളുടേയോ അകമ്പടിയായി ഇടക്കൊക്കെ ആ വീട്ടില്‍ ചെല്ലുമ്പോള്‍ മുറുക്കാന്‍ നിറഞ്ഞ വായ്തുറന്ന് ഒരു വലിയ പൊട്ടിച്ചിരിയോടെ അവര്‍ ഞങ്ങളെ സ്വീകരിക്കും. പിന്നെ സല്‍ക്കാരങ്ങളുടെയും തൊടുതലോടലുകളുടേയും ഒരു പ്രളയമാണ്.
ഇത്തിരി മുതിര്‍ന്നപ്പോള്‍ ഞാനാ വീട്ടിലെ നിത്യസന്ദര്‍ശകനായി മാറി. പെങ്ങള്‍ ഭര്‍ത്താവിന്റെ വീട്ടിലും ഏട്ടന്‍ ഗള്‍ഫിലുമായപ്പോള്‍ ഇമ്മുവിനു ശരിക്കും ഞാന്‍ മകനായി. തോട്ടപ്പായയിലെ ഹൈസ്കൂളിലാണ് പഠിച്ചിരുന്നത്. എന്നതുകൊണ്ട് ഉച്ചഭക്ഷണം എനിക്കെന്നും അവിടെയാണ്. എനിക്കായി ഏതുനേരവും ഒരു പാത്രം ചോറും കറികളും അവര്‍ കരുതി വച്ചു. പഠിത്തം കഴിഞ്ഞ് അദ്ധ്യാപകനായി ജോലി കിട്ടിയ കാലം വരെ ആ ഭക്ഷണമെനിക്കായി കാത്തിരുന്നു. പൊരിയുന്ന രുചിയായിരുന്നു കറികള്‍ക്ക്. ഉണക്കമാന്തള്‍ മഞ്ഞളും മുളകുമരച്ച് വറുക്കുന്ന കറിയുടെ സ്വാദ് ഇന്നും നാക്കിലുറവ പൊടിയിച്ചുകൊണ്ട് ഓര്‍മ്മയിലുണ്ട്. കാന്താരി മുളകിന്റെ നാക്കില്‍ നിന്നും ആമാശയത്തിലൂടെ വന്‍ കടലോളം എരിഞ്ഞു കയറുന്ന ഉതസവത്തിമിര്‍പ്പായിരുന്നു കറികളുടെ മറ്റൊരു സവിശേഷത. ഭക്ഷണം കഴിച്ചു കഴിഞ്ഞ് കണ്ണ് നിറഞ്ഞും മൂക്കുപിഴിഞ്ഞും നാക്കുനീട്ടിയും എണീക്കുമ്പോള്‍ ഇമ്മു അതു കണ്ട് ഉറക്കെ പൊട്ടിച്ചിരിക്കന്‍ തുടങ്ങും. പിന്നെ ',ഓ, ന്റെ ചെറക്ക' എന്ന് കളിയാക്കി വിളിക്കും. പിന്നെ സമൃദ്ധമായി ആട്ടിന്‍ പാലൊഴിച്ച ചായയും പൈനാപ്പിളും മാമ്പഴവും ഒക്കെ കൊണ്ട് വന്ന് തീറ്റിക്കും . അപ്പോഴൊക്കെ ഇമ്മു ചറുപിറാന്ന് വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കും. ഇടക്ക് വെറ്റിലയില്‍ നൂറു തേച്ച്, അടയ്ക്കാകഷണങ്ങള്‍ അതിലിട്ട് പൊതിഞ്ഞ് അണപ്പല്ലുകള്‍ക്കിടയില്‍ തിരുകി ആസ്വദിച്ച് മുറുക്കും . മുറുക്കന്‍ വായിലില്ലാതെ ഞാനന്ന് ഇമ്മുവിനെ കണ്ടിട്ടേയില്ല. ചെറിയൊരു മുറുക്കാന്‍ വട്ടിയുണ്ടായിരുന്നു അവിടെ. അതിന്റെ പങ്കുപറ്റാന്‍ അയല്‍ വശത്തെ സമപ്രായക്കാരായ ഏതെങ്കിലും സ്ത്രീകള്‍ എപ്പോഴും ഇമ്മുവിന്റെ വീട്ടില്‍ ഉണ്ടാകും. നാട്ടുകഥകള്‍ പറയാനും ഓര്‍മ്മകളിലേക്ക് മുങ്ങാംകുഴിയിടാനും ലൊട്ടു ലൊടുക്ക് തമാശകള്‍ പറഞ്ഞ് ഉറക്കെ ചിരിക്കനും ഇമ്മുവിന് അവര്‍ വേണം. എല്ലാവരും 'ഇമ്മു' എന്നുതന്നെയാണ് വിളിച്ചിരുന്നത്. അതില്‍ വലിപ്പ ചെറുപ്പമൊന്നുമുണ്ടായിരുന്നില്ല. കുട്ടികള്‍ പോലും ഇമ്മുനിന്റെ സ്വന്തം മക്കളും ഉമ്മ എന്നതിനു പകരം ഇമ്മു എന്നു തന്നെ വിളിച്ചു.
എന്റെ കൗമാര വിഹ്വലതകള്‍ക്കിടയില്‍ എനിക്ക് സ്നേഹത്തണലായി നിന്ന തുരുത്തായിരുന്നു ഇമ്മു. ഒരു പാട് സ്നേഹരാഹിത്യത്തിന്റെ സംഘര്‍ഷങ്ങള്‍ സ്വന്തം വീട്ടില്‍ അനുഭവിച്ചു പോന്നതിനാല്‍ ഗതിമുട്ടുമ്പോഴെല്ലം ഞാന്‍ ഇമ്മുവിനടുത്തേക്കു നടന്നു. സംഘര്‍ഷങ്ങളെ അവരുടെ മുന്‍പില്‍ കെട്ടെഴിച്ചു. ഒരു നല്ല വാക്കുകൊണ്ട് ഒരു സ്വാന്തനസ്പര്‍ശം കൊണ്ട് ഇമ്മു എന്റെ മനസിനെ കഴുകിതരും. കാറും കോളുമായിപ്പോയ ഞാന്‍ പെയ്തൊഴിഞ്ഞ ആകാശത്തിന്റെ ശാന്തതയായി തിരിച്ചു വരും.
ഏട്ടന്‍ ഗള്‍ഫിലെ ജോലി മതിയാക്കി നാട്ടില്‍ വന്ന് താമസിക്കന്‍ തീരുമാനിച്ചപ്പോള്‍ ഇമ്മുവിന്റെ പുരയിടത്തിലാണ് സ്ഥിരമായി പാര്‍ക്കന്‍ പോകുക എന്നായിരുന്നു ഞങ്ങള്‍ കരുതിയിരുന്നത്. പക്ഷെ ഞങ്ങളെയൊക്കെ ഏറെ ആഹ്ലാദിപ്പിച്ചുകൊണ്ട് അവന്‍ ഞങ്ങളുടെയൊക്കെ തറവാട്ടുവളപ്പില്‍ തന്നെ വീടു വച്ചു. ഇമ്മുവിന്റെ പുരയിടവും വളപ്പും വിറ്റ് അവരെ ഇങ്ങോട് കൊണ്ട് വന്ന് കൂടെ താമസിപ്പിച്ചു. ഞങ്ങള്‍ ഒരേ പുരയിടത്തില്‍ രണ്ട് വീടുവച്ച് ഏക കുടുംബം പോലെ കഴിഞ്ഞു. ( ഇന്നും അങ്ങനെ തന്നെ കഴിയുന്നു.) പക്ഷെ കഷ്ടപ്പാടുകളുടെ കാലം കഴിഞ്ഞ് സുഖത്തിന്റെയും തൃപ്തിയുടേയുമൊരു കാലം വന്നപ്പോള്‍ ഇമ്മുവിനോട് വിധി പുറം തിരിഞ്ഞു കാണിച്ചു തുടങ്ങി. പൊതുവേ രോഗങ്ങളെ കൂസാത്ത അവരുടെ ശരീരത്തിലേക്ക് അത് ഒളിഞ്ഞും തെളിഞ്ഞും നടന്നു കയറി. അനാവശ്യമായ ആധികളിലൂടെയായിരുന്നു തുടക്കം. ആധി ക്രമേണ വ്യാധികളായി പരിണമിക്കാന്‍ തുടങ്ങി. ഇമ്മുവിന്റെ മുറിയും ശരീരവും ആശുപത്രികളുടേയും മരുന്നുകളുടേയും മണത്തിലേക്ക് പരിവര്‍ത്തനം ചെയ്തു തുടങ്ങിയപ്പോള്‍ ഞാന്‍ വേദനയോടെ അറിഞ്ഞ നഷ്ടം നിഷ്കളങ്കമായപൊട്ടിച്ചിരിയുടേതായിരുന്നു. മൗനത്തിന്റെ വല്‍മീകം തീര്‍ത്ത് അതിനുള്ളില്‍ സമാധിയിരിക്കും അവള്‍. നല്ല പഴക്കമുണ്ടായിരുന്ന മെലിഞ്ഞ ശരീരം മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗത്തിന്റെ പ്രതികരണമെന്നോണം തടിച്ചു പുളച്ചു. കൈകാലുകള്‍ നീരുവന്നു ചീര്‍ത്തു. കിടക്കയുടെ നിതാന്തസൗഹൃദത്തിലേക്കുള്ള വഴി നടത്തമായി മാറി അത്. വര്‍ഷങ്ങളോളം ആ കിടപ്പു കിടന്നു. എന്റെയും ഏട്ടന്റെയും ഭാര്യമാരും എന്റെ ഉമ്മയും പെങ്ങന്മാരുമൊക്കെ മാറി മാറി അവരെ പരിചരിച്ചു. സമയം കിട്ടുമ്പോഴൊക്കെ എന്റെ ഉമ്മ ഇമ്മുവിനടുത്തു പോയി ഇരിക്കും. സപത്നിമാര്‍ എന്ന വികര്‍ഷണത്തിനു പകരം സഹോദരിമാര്‍ എന്ന ആകര്‍ഷണത്തിലേക്ക് അവര്‍ പരുവപ്പെടുന്നത് എന്നെ കൗതുകപ്പെടുത്തിയിരുന്നു. വൈകുന്നേരം ജോലി കഴിഞ്ഞെത്തിയാല്‍ ഞാന്‍ ഇമ്മുവിനടുത്തു ചിലവഴിക്കും. അവരെ പഴയ ഇമ്മുവായി കാണാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. അവരുടെ പഴയ ഓര്‍മ്മകളുടെ ഭാണ്ഡക്കെട്ടുകള്‍ മനപൂര്‍വ്വം തുറപ്പിച്ച് അനുഭവങ്ങള്‍ പറയിപ്പിക്കാനും എന്റെ വളിപ്പന്‍ തമാശകള്‍ കേട്ട് ചിരിപ്പിക്കാനും ശ്രമിച്ച് ഞാനവരുടെ ഭൂതകാലത്തെ ആവാഹിക്കാന്‍ വിഫലശ്രമം നടത്തികൊണ്ടിരുന്നു. മൂത്ത പെങ്ങള്‍ ഇടക്ക് ഫോണ്‍ വിളിച്ച് പറയും.' നീ എന്നും ഇമ്മിന്റെ അടുത്ത് ചെല്ലണം. നീ വന്നു പോയാല്‍ അന്ന് കുറെയേറെ ആശ്വാസം തോന്നുമെന്ന് ഇമ്മു പറയാറുണ്ട്.' പക്ഷെ ആരും ആശ്വസിപ്പിക്കേണ്ടാത്ത ഒരു ലോകത്തേക്ക് ഒരു നാള്‍ പൊടുന്നെനെ ഇമ്മു യാത്രയായി.
ഇപ്പോള്‍ ഏട്ടന്റെ വീട്ടിലേക്ക് കടന്നു ചെല്ലുമ്പോഴൊക്കെ ഇമ്മു കിടന്നിരുന്ന മുറി എനിക്ക് സങ്കടമുറിയാകുന്നു. അതിനുള്ളിലെ ഘനീഭവിച്ച മൗനം എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു. ആ പഴയ പൊട്ടിച്ചിരി കേള്‍ക്കാനായി ഞാന്‍ വിഫലമായി കാതോര്‍ക്കുന്നു.

